മുടപുരം: സംസ്ഥാന സർക്കാരും കാർഷികവകുപ്പും ചേർന്നു നടപ്പിലാക്കി വരുന്ന ' ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി മംഗലപുരം ഗ്രാമപഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്‌ഘാടനം ചെയ്തു.വിഷരഹിത പച്ചക്കറി ഓണത്തിന് കഴിക്കാനും അതുവഴി പച്ചക്കറിയിൽ സ്വയം പര്യാപ്ത നേടാനും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി.വൈസ് പ്രസിഡന്റ് സുമ ഇടവിളാകം,വികസന ചെയർമാൻ മംഗലപുരം ഷാഫി,ക്ഷേമ കാര്യ ചെയർപേഴ്‌സൺ എസ്. ജയ,മെമ്പർമാരായ വി. അജികുമാർ,കെ.ഗോപിനാഥൻ,എം.എസ്. ഉദയകുമാരി,സിന്ധു.സി. പി,സെക്രട്ടറി ജി.എൻ.ഹരികുമാർ,അസിസ്റ്റന്റ് സെക്രട്ടറി എസ്.സുഹാസ് ലാൽ,കൃഷി അസിസ്റ്റന്റ് ചന്ദ്രബാബു,വി.ഇ.ഒ ഷമീർ എന്നിവർ പങ്കെടുത്തു.