devaswam-board

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ കലാപരിപാടികൾക്ക് വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു അറിയിച്ചു. ഉത്സവങ്ങൾക്കും മറ്റുമായി ബോർഡിന്റെ അനുമതിയോടു കൂടി മാത്രമേ പണപ്പിരിവ് നടത്താൻ പാടുള്ളൂവെന്ന ഉത്തരവ് നിലവിലുണ്ട്. പണപ്പിരിവിനു വേണ്ടി ഉപയോഗിക്കുന്ന കൂപ്പണുകളിൽ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെ സീൽ പതിപ്പിക്കുകയും പിരിച്ചെടുക്കുന്ന തുകയുടെ 10 ശതമാനം ദേവസ്വം ബോർഡിൽ ഒടുക്കണമെന്നും നിയമമുണ്ട്. ഉത്സവ പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്ന സ്പോൺസർമാർക്ക് നേരിട്ടോ ദേവസ്വം ഉദ്യോഗസ്ഥർ മുഖേനയോ പരിപാടികൾ ബുക്ക് ചെയ്ത് നടത്താമെന്നും എൻ.വാസു അറിയിച്ചു.