doctors

തിരുവനന്തപുരം : കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ഡോക്ടറെ കാണാനുള്ള ടെലിമെഡിസിൻ പദ്ധതിയിൽ സംസ്ഥാനം രാജ്യത്ത് ഒന്നാമത്. ആന്ധ്രാപ്രദേശിനെ മറികടന്നാണ് കേരളത്തിൻെറ നേട്ടം. പ്രവർത്തനം ആരംഭിച്ച് മൂന്നാഴ്ച പിന്നിട്ടപ്പോഴാണിത്. എല്ലാ ദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനം. പ്രത്യേക ദിവസങ്ങളിൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള പ്രത്യേക ഒ.പി സേവനവുമുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസുമായി (ഇംഹാൻസ്) സഹകരിച്ച് പരിശോധനയും ചികിത്സയും ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10മുതൽ 12വരെ കുട്ടികൾക്കും ബുധനാഴ്ച ഇതേസമയം മുതിർന്നവർക്കുമുള്ള മാനസികാരോഗ്യ ക്ലിനിക്ക് പ്രവർത്തിക്കും.