suresh-kumar-mungi-marana

പന്തളം: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം അരുവിക്കര വടക്കേമല പാറവിളാകത്ത് വീട്ടിൽ സുരേഷ് കുമാറി (47) ന്റെ മൃതദേഹം കണ്ടെത്തി. ഞെട്ടൂർ തേവരുകടവിന് സമീപം പഴീക്കൽ ചിറയിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച രാവിലെയാണ് അപകടത്തിൽപ്പെട്ടത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം വലിയകോയിക്കൽ ക്ഷേത്രക്കടവിൽ കുളിക്കാനെത്തിയതായിരുന്നു. അക്കരയ്ക്ക് നീന്തിയ സുരേഷ് കുമാർ ഒഴുക്കിൽപ്പെടുകയായിരുന്നു. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പുഴിക്കാട് പുതുവേലിൽ ഇടപ്പുരയിൽ വത്സലയാണ് ഭാര്യ. മക്കൾ: വി.എസ്. ശ്രീപാർവതി, വി.എസ്.വിഷ്ണു കുമാർ.