നാഗർകോവിൽ:കന്യാകുമാരി ജില്ലയിൽ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക്.ദിവസേന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 405 പേർ ചികിത്സയിൽ ഉണ്ട്.15 പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 869 ആയി.
ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സ നേടിയ 444 പേർ രോഗ മുക്തി നേടി.മാർത്താണ്ഡം ചന്തയിലെ കച്ചവടക്കാരിൽ ഇതുവരെ 2 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പാകോടിൽ 31 വയസുകാരനും രോഗം. കളിയിക്കാവിള ശ്രീലങ്കൻ അഗതി കേന്ദ്രത്തിൽ താമസിക്കുന്ന 47 വയസുകാരൻ,45 വയസുകാരി,24 വയസുകാരി,14 വയസുകാരൻ എന്നിങ്ങനെ 4 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.അഗതി കേന്ദ്രത്തിൽ താമസിക്കുന്ന 300 പേരെ ക്വാറന്റൈൻ ചെയ്തു .കളിയിക്കാവിള തെറ്റിയോട് സ്വദേശിനിയായ 22 വയസുകാരി ഗർഭിണിക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്നവരുടെ ഉറവിടങ്ങൾ കണ്ടെത്താൻ കഴിയാത്തതും സമൂഹ്യ അകലം പാലിക്കാത്തതും രോഗ വ്യാപനം കൂട്ടുമെന്ന ആശങ്കയിലാണ്.
|