lalu

കല്ലമ്പലം: കർണ്ണാടകയിൽ നിന്നു നാട്ടിലെത്തി വീട്ടിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ജോലികളിലേർപ്പെട്ട യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. നാവായിക്കുളം ഡീസന്റ് മുക്ക് കുന്നുവിള വീട്ടിൽ പരേതനായ നാരായണന്റെ മകൻ ലാലു (42) ആണ് കഴിഞ്ഞ ദിവസം 7 മണിയോടെ മരിച്ചത്. പണി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വിശ്രമിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രണ്ടു മാസം മുമ്പാണ് ലാലു കർണ്ണാടകയിലെ കുടകിൽ നിന്ന് വയനാട്ടിലെത്തിയത്. അവിടെ 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തി. ഇവിടെയും വീട്ടിൽ ക്വാറന്റൈൻ നോക്കിയശേഷം പണിക്കു പോകുമ്പോഴാണ് മരണം.ഭാര്യ: അമ്പിളി. മക്കൾ: ലത, ലക്ഷ്മി, ലേഖ.

ചിത്രം: ലാലു