പൂവാർ:അരുമാനൂർ,പട്യക്കാല,പരണിയം തുടങ്ങിയ പൂവാർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൈപ്പ് പൊട്ടൽ വ്യാപകമായിട്ടും യാതൊരു പരിഹാരവുമായില്ലെന്ന് പരാതി. പൂവാർ നെയ്യാറ്റിൻകര റോഡിലെ പട്യക്കാല കുരിശടി ജംഗ്ഷനിൽ രണ്ട് ആഴ്ചയോളമായി പൈപ്പ് പൊട്ടി ജലം പാഴാകുകയാണ്.