meer-muhammedh

തിരുവനന്തപുരം: ശിവശങ്കറിനെ മാറ്റിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മീർ മുഹമ്മദ് അലിയെയും ഐ.ടി സെക്രട്ടറിയായി കെ.മുഹമ്മദ് വൈ.സഫീറുള്ളയെയും നിയമിച്ചു. വിദേശ പരിശീലനത്തിലായ സഫീറുള്ള ചുമതലയേൽക്കുന്നതുവരെ തുറമുഖ സെക്രട്ടറി സഞ്ജയ് കൗൾ ഐ.ടി സെക്രട്ടറിയുടെ ചുമതല വഹിക്കും.

മുഖ്യമന്ത്രിയുടെ ഒാഫീസിന്റെ ചുമതലയേൽക്കുന്ന മീർ മുഹമ്മദ് അലി 2016 മുതൽ മൂന്നു വർഷം കണ്ണൂർ ജില്ലാ കളക്ടറായിരുന്നിട്ടുണ്ട്. 2011 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ചെന്നൈ സ്വദേശിയാണ്. എൻജിനിയറിംഗ് ബിരുദത്തിന് ശേഷം 2011ൽ 59ാം റാങ്കുകാരനായാണ് സിവിൽ സർവീസ് പാസായത്. കോഴിക്കോട് സബ് കളക്ടറായായിരുന്നു ആദ്യ നിയമനം. സർവേ ലാൻഡ് റെക്കോ‌ഡ് ഡയറക്ടർ,​ രജിസ്ട്രേഷൻ ഐ.ജി എന്ന ചുമതലകളും വഹിച്ചിരുന്നു.