തിരുവനന്തപുരം: അന്താരാഷ്ട്ര സഹകരണദിനാചരണത്തിന്റെ ഭാഗമായി കേരള ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസിൽ ജനറൽ മാനേജർ ഇൻ ചാർജ് കെ. മോഹനൻ പതാക ഉയർത്തി. ഇതോടനുബന്ധിച്ച് ഓഫീസ് പരിസരത്ത് വൃക്ഷത്തൈ നട്ടു. സി.പി.സി ഹെഡും ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ആർ. ശിവകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ എം. പ്രതാപ്കുമാർ, ശ്രീലേഖ എസ് എന്നിവർ പങ്കെടുത്തു. കേരള ബാങ്ക് പുതുതായി ആവിഷ്‌കരിച്ച സുവിധ വായ്‌പാ പദ്ധതി പ്രകാരം ബാങ്കിന്റെ വിതുര ശാഖ മുഖേന നൽകുന്ന ലോൺ റസിനാബീഗത്തിന് ശ്രീലേഖ എസ് കൈമാറി. ബാങ്കിന്റെ വായ്‌പാ പദ്ധതികളെപ്പറ്റി ഇടപാടുകാർക്ക് സംശയ നിവാരണത്തിനായി റീജിയണൽ ഓഫീസിൽ ഒരു ഹെല്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഫോൺ: 0471 2476676.