തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗവ്യാപനം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 272 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരുദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. സമ്പർക്കത്തിലൂടെ 68 പേർ രോഗബാധിതരായി.സമ്പർക്കത്തിലൂടെ ഇത്രയധികം പേർ രോഗബാധിതരാകുന്നതും ആദ്യമായാണ്.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ സമ്പർക്ക രോഗബാധയുള്ളത്- 42. എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ 11 പേർ വീതം, ആലപ്പുഴയിൽ 3, പാലക്കാട് ഒരാൾക്കുമാണ് ഇത്തരത്തിൽ രോഗം ബാധിച്ചത്. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരത്ത് അഞ്ചും മലപ്പുറത്തും പത്തനംതിട്ടയും ഓരോരുത്തത്തർക്കുമാണ് രോഗം ബാധിച്ചത്.

ഇതുകൂടാതെ കണ്ണൂരിൽ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി ജവാനും രോഗബാധിതനായി. മറ്റുള്ള രോഗബാധിതരിൽ 157 പേർ വിദേശത്തു നിന്നും 38 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അതേസമയം 111 പേർ രോഗമുക്തിയും നേടി.

പുതിയ രോഗികൾ

മലപ്പുറം 63

തിരുവനന്തപുരം 54

പാലക്കാട് 29

എറണാകുളം 21

കണ്ണൂർ 19

ആലപ്പുഴ 18

കോഴിക്കോട് 15

കാസർകോട് 13

പത്തനംതിട്ട 12

കൊല്ലം 11

തൃശൂർ 10

കോട്ടയം 3

വയനാട് 3

ഇടുക്കി1

ആകെ രോഗബാധിതർ 5,892

ചികിത്സയിലുള്ളവർ 2411

രോഗമുക്തർ 3454

ആകെ മരണം 27

18 ഹോട്ട് സ്‌പോട്ടുകൾ കൂടി

കൊല്ലം - കരുനാഗപ്പള്ളി (കണ്ടൈൻമെൻറ് സോൺ വാർഡ് 15), പന്മന (3, 5, 13, 15), ശാസ്താംകോട്ട (10, 11, 12, 13, 14, 15, 16, 17, 18, 19), മൈനാഗപ്പള്ളി (7, 8, 9 , 11), പടിഞ്ഞാറെ കല്ലട (1, 3), ശൂരനാട് സൗത്ത് (10, 13), ക്ലാപ്പന (1), നീണ്ടകര (8), കണ്ണൂർ - പടിയൂർ (13), പേരാവൂർ (16), ന്യൂ മാഹി (7), പത്തനംതിട്ട - പത്തനംതിട്ട മുൻസിപ്പാലിറ്റി (13, 21, 22, 23), തിരുവല്ല മുൻസിപ്പാലിറ്റി (28, 33), കുളനട (14), മലപ്പുറം - എടക്കര (3, 4, 5), വഴിക്കടവ് (21), എറണാകുളം - കല്ലൂർക്കാട് (6), ആലപ്പുഴ - താമരക്കുളം (6, 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

ആകെ 169 ഹോട്ട് സ്‌പോട്ടുകൾ.