തിരുവനന്തപുരം:നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ വിലക്ക് ലംഘനം നടത്തിയ 147 പേർക്കെതിരെ കേസെടുത്തു. വലിയതുറ,തമ്പാനൂർ, വിഴിഞ്ഞം സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. അനാവശ്യ യാത്ര നടത്തിയ 98 വാഹനങ്ങൾ പിടിച്ചെടുത്തു. 87 ഇരുചക്രവാഹനങ്ങളും 8 ആട്ടോറിക്ഷകളും 3 കാറുകളുമാണ് പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ ട്രിപ്പിൾ ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞ ശേഷമേ വിട്ടു നൽകൂ. വിലക്ക് ലംഘിച്ച 25 കടകൾക്കെതിരെയും കേസെടുത്തു. മാസ്ക് ധരിക്കാത്ത 224 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.