തിരുവനന്തപുരം: മറ്റു നാടുകളിൽ നിന്ന് ഇതുവരെ സംസ്ഥാനത്ത് എത്തിയവരിൽ 2384 പേർക്ക് കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവരിൽ 1489 പേർ വിദേശത്തു നിന്നും 895 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മലപ്പുറത്താണ് കൂടുതൽ പേർ(289). പാലക്കാട് (285), കണ്ണൂർ (261)ജില്ലകളാണ് തൊട്ടുപിന്നിൽ. ഏറ്റവും കുറവ് വയനാട്, ഇടുക്കി ജില്ലകളിലാണ്, 49 പേർ.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവരിൽ ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. 407 പേർ. തമിഴ്‌നാട്ടിൽ നിന്ന് വന്ന 181 പേർക്കും ഡൽഹിയിൽ നിന്നെത്തിയ 136 പേർക്കും രോഗം സ്ഥിരീകരിച്ചു.
കേരളത്തിന് പുറത്തു നിന്ന് ഇതുവരെ 4,99,529 പേരാണ് വന്നത്. 3,14,094 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 1,85,435 പേർ വിദേശത്തു നിന്നുമാണെത്തിയത്.
മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ എത്തിയത്. കണ്ണൂരിൽ 49,653 പേരും എറണാകുളത്ത് 47990 പേരും എത്തി. ഏറ്റവും കുറവ് ആളുകൾ എത്തിയത് വയനാട്ടിലാണ്, 12,652.