തിരുവനന്തപുരം : ജില്ലയിൽ സമൂഹവ്യാപനത്തിന്റെ വ്യക്തമായ സൂചന നൽകി മെഡിക്കൽ ഒാഫീസർ, കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ എന്നിവർക്കടക്കം ജില്ലയിൽ ഇന്നലെ 54 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 7 പേർ വിദേശത്തുനിന്ന് മടങ്ങിയെത്തിയവരാണ്. ബാക്കി 47 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ രോഗബാധിതരുണ്ടായത് ഇന്നലെയാണ്. ഇതിൽ 29 പേരും പൂന്തുറയിൽ നിന്നുള്ളവരാണ്. ആര്യനാട്ടുനിന്ന് ആറുപേർക്കും സമ്പർക്കത്തിലൂടെ രോഗമുണ്ടായി.
ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ (27), ആര്യനാട് ബസ് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററായ കുറ്റിച്ചൽ സ്വദേശി (50), ആര്യനാട് സ്വദേശികളായ ആശാ വർക്കർ (54),ബേക്കറി നടത്തുന്നയാൾ (38) ,ആശാ വർക്കർ (54), യുവതി (31) എന്നിവർക്കും പൂന്തുറ സ്വദേശിയായ ആട്ടോ ഡ്രൈവർ (41), ചുമട്ടുതൊഴിലാളി (50), മദ്ധ്യവയസ്കൻ (47),പൂന്തുറ പരുത്തിക്കുഴി സ്വദേശിയായ ആട്ടോഡ്രൈവർ (33), നേരത്തെ രോഗം സ്ഥിരീകരിച്ച പൂന്തുറയിലെ മത്സ്യവിൽപ്പനക്കാരന്റെ രണ്ടാം സമ്പർക്ക പട്ടികയിലെ യുവതി (39), പരുത്തിക്കുഴിയിൽ ലോട്ടറി വിൽപ്പന നടത്തുന്ന ആൾ (54), കുമരിച്ചന്തയിൽ മത്സ്യവിൽപ്പന നടത്തുന്ന സ്ത്രീ (51), കുമരിച്ചന്തയിൽ നിന്നും പൂജപ്പുരയിലേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശിനി (46), കുമരിച്ചന്തയിൽ മത്സ്യവിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശിനി (34), കുമരിച്ചന്തയിൽ നിന്നും കാരയ്ക്കാമണ്ഡപത്തിലേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശിനി (35),ആട്ടോ ഡ്രൈവർ (43), ഇന്നലെ രോഗം സ്ഥിരീകരിച്ച മത്സ്യവിൽപ്പനക്കാരിയിൽ നിന്നും രോഗം ബാധിച്ച പൂന്തുറ സ്വദേശികളായ 10,12,14,2,11,5,50 വയസ് പ്രായമുള്ളവരും, കുമരിച്ചന്തയിൽ നിന്നും ആനയറ കിംസ് ആശുപത്രി പരിസരത്തേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശി (30), പരുത്തിക്കുഴിയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന പൂന്തുറ സ്വദേശി (32), കുമരിച്ചന്തയിൽ നിന്നു കാരയ്ക്കാമണ്ഡപത്തേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശിനി (35), പൂന്തുറ സ്വദേശികളായ (7,28,1,60,4,6,33
വയസ് പ്രായമുള്ളവരും നേരത്തെ രോഗം സ്ഥിരീകരിച്ച റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥന്റെ അയൽവാസികളായ വള്ളക്കടവ് സ്വദേശി (70,82,ഇവരുടെ ചെറുമകൻ (3 ),ആട്ടോ ഡ്രൈവർ (46), വള്ളക്കടവ് സ്വദേശികളായ 61,67 വയസ് പ്രായമുള്ളവർ, ഹോർട്ടികോർപ് ജീവനക്കാരൻ (37), റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥനിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച സ്ത്രീ (47), നേരത്തെ രോഗം സ്ഥിരീകരിച്ച പാറശാല സ്വദേശിനിയുടെ ഭർതൃപിതാവ് പാറശാല കോഴിവിള സ്വദേശി (63), ടെക്ക്‌നോപാർക്കിൽ സുരക്ഷാ ജീവനക്കാരനായ ചാക്ക സ്വദേശി (60), പാറശാല താലൂക്ക് ആശുപത്രി ജീവനക്കാരി തിരുവല്ലം, കട്ടച്ചൽകുഴി സ്വദേശിനി (39), എയർപോർട്ട് കാർഗോ സ്റ്റാഫായ വലിയതുറ സ്വദേശി (54), മണക്കാട് സ്വദേശി (54), കുവൈറ്റിൽ നിന്നെത്തിയ കഠിനംകുളം സ്വദേശി (54), ഷാർജയിൽ നിന്നുമെത്തിയ പുല്ലുവിള സ്വദേശി (22), യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി (34), സൗദിയിൽ നിന്നെത്തെത്തിയ കാക്കാനിക്കര സ്വദേശി (22), കിർഗിസ്ഥാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ നെല്ലിമൂട് സ്വദേശി (21), ഒമാനിൽ നിന്നെത്തെത്തിയ വെമ്പായം സ്വദേശി (62), കുവൈറ്റിൽ നിന്നെത്തെത്തിയ അരയൂർ സ്വദേശി (60) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.