shiju

കല്ലമ്പലം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഒറ്റൂർ മുള്ളറംകോട് പ്രസിഡന്റ് മുക്ക് പാണൻകോളനിയിൽ പുതുവൽവിള വീട്ടിൽ രാഹുൽ (19), ചെറുന്നിയൂർ കാറാത്തല ലക്ഷംവീട് കോളനിയിൽ ഷിജു (28) എന്നിവരാണ് അറസ്റ്റിലായത്. 15കാരിയെ പീഡിപ്പിച്ച ശേഷം പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന രാഹുലിനെ പേരൂർക്കടയിൽ നിന്നും 17കാരിയെ കൂട്ടിക്കൊണ്ടുപോയി മൂങ്ങോട് കായലിനു സമീപം പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ഷിജുവിനെ കാറാത്തലയ്ക്ക് സമീപത്ത് നിന്നുമാണ് അറസ്റ്റുചെയ്‌തത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം സി.ഐ ഫറോസ് .ഐ, എസ്.ഐ അനിൽ. ആർ.എസ്, എ.എസ്.ഐ രാജീവ്, സി.പി.ഒ പ്രശാന്ത്, ഷാഡോ ടീമംഗങ്ങളായ ഷിജു, അനൂപ്‌, സുനിൽരാജ്, വനിതാസെൽ എസ്.ഐ ലിസി. ഡി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.