തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ തന്റെ മകൾ കുറ്റക്കാരിയെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് അമ്മ പ്രഭ പറഞ്ഞു. കുറച്ചു നാളായി സ്വപ്‌ന വീട്ടിൽ വരാറില്ല. മകൾ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കാര്യം മാദ്ധ്യമങ്ങളിലൂടയാണ് അറിഞ്ഞത്. അതിന്റെ ഷോക്കിലാണ് ഞാൻ. സ്വപ്നയെ കുറിച്ച് ഇത്തരത്തിലൊരു സംശയം ഇതുവരെ ഉണ്ടായിരുന്നില്ല. ജോലി സംബന്ധമായ കാര്യങ്ങളൊന്നും സ്വപ്‌ന പറയാറില്ല. കഴിഞ്ഞ വെള്ളിയാഴ്ച വരെ മകളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും പ്രഭ പറഞ്ഞു.