തിരുവനന്തപുരം: ജൂലായ് 16 ന് നടക്കുന്ന കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ വഴി അപേക്ഷിച്ചവരുടെ അഡ്മിറ്റ് കാർഡ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.ceekeralagov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള KEAM2020 Candidate Portal ലിങ്കുവഴി ഡൗൺലോഡ് ചെയ്തെടുക്കാം. അഡ്മിറ്റ് കാർഡ് പരീക്ഷാ ഹാളിൽ പ്രവേശന സമയത്ത് ഹാജരാക്കണം. ഇല്ലാത്തവരെ ഹാളിൽ കയറ്റില്ല. വിദ്യാർത്ഥികളെ തിരിച്ചറിയാൻ അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ട് വേണം കൊണ്ടുവരേണ്ടത്. അപേക്ഷയിൽ ന്യൂനതകളുള്ളവരുടെയും ഫീസ് ബാക്കി അടയ്ക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് ഡൗൺലോഡിൽ കിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2525300.