വെഞ്ഞാറമൂട് : മുക്കുന്നൂർ മുരൂർക്കോണം വിളയിൽ വീട്ടിൽ രാധയുടെ ഉപയോഗിച്ചു കൊണ്ടിരുന്ന കിണറ്റിൽ സാമൂഹികവിരുദ്ധർ മണ്ണെണ്ണ ഒഴിച്ചതായി പരാതി. വീടിൻെറ ഉടമസ്ഥയായ രാധ ദുബായിൽ ജോലി ചെയ്യുകയായിരുന്നു. നാട്ടിലെത്തിയ രാധ കഴിഞ്ഞ 12 ദിവസമായി ആനാട് പഞ്ചായത്തിലെ ക്വാറന്റൈൻ സെന്ററിലാണ് . രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഈ വീട്ടിൽ ഹോം കോറെൻെെറനിൽ കഴിയാൻ മക്കളായ രഞ്ജിത്, രജിത എന്നിവർ സൗകര്യങ്ങൾ തയ്യാറാക്കുന്നതിനിടയിടയിലാണ് കഴിഞ്ഞ ദിവസം കിണറ്റിൽ സാമൂഹിക വിരുദ്ധർ മണ്ണെണ്ണ കലർത്തിയത്. രജിത വെഞ്ഞാറമൂട് പരാതി നൽകിയെങ്കിലും പോലീസ് സംഭവസ്ഥലം സന്ദർശിക്കാനോ അന്വേഷണത്തിനോ തയ്യാറായില്ലെന്ന് രജിത പറയുന്നു. പ്രവാസി വനിതയുടെ ക്വാറന്റെൻ അട്ടിമറിക്കാൻ ശ്രമിച്ച സാമൂഹിക വിരുദ്ധർക്കെതിരെ കേസ്സെടുക്കണമെന്ന് ബി. ജെ. പി. ജില്ലാ കമ്മിറ്റി അംഗം നെല്ലനാട് ശശി, ഒ. ബി. സി. മോർച്ച മണ്ഡലംജനറൽ സെക്രട്ടറി വെമ്പായം ദാസ് എന്നിവർ ആവശ്യപ്പട്ടു.