തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 272 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരുദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. സമ്പർക്കത്തിലൂടെ 68 പേർ രോഗബാധിതരായി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ - 42. എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ 11 പേർ വീതം. ആലപ്പുഴയിൽ -3, പാലക്കാട് -1. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കണ്ണൂരിൽ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി ജവാനും രോഗബാധിതരായി. മറ്റുള്ള രോഗബാധിതരിൽ 157 പേർ വിദേശത്തു നിന്നും 38 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.