swapna-suresh

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിനായി തലസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നലെ രാത്രി കസ്റ്റംസ് പരശോധന നടത്തി. ഇവർ തങ്ങുന്നെന്ന അഭ്യൂഹത്തെ തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് സി.ബി.ആയുടെ സഹായത്തോടെ ഹോട്ടലുകളിൽ തിരച്ചിൽ നടത്തിയത്. പാപ്പനംകോട്ടെ സ്വകാര്യ ഹോട്ടലിൽ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരശോധന നടത്തിയെങ്കിലും സ്വപ്ന അവിടെയില്ലെന്ന് സ്ഥിരീകരിച്ചു.

സ്വ​പ്ന​യെ​ ​അ​റി​യി​ല്ല:
ശ​ശി​ ​ത​രൂർ

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​ആ​രോ​പ​ണ​ ​വി​ധേ​യ​രാ​യ​ ​ആ​രു​മാ​യും​ ​ബ​ന്ധ​മി​ല്ലെ​ന്ന് ​ശ​ശി​ ​ത​രൂ​ർ.​ ​സ്വ​പ്ന​ ​സു​രേ​ഷു​മാ​യി​ ​ഒ​രു​ ​ബ​ന്ധ​വും​ ​ഇ​ല്ല.​ ​അ​റി​യു​ക​യു​മി​ല്ല.​ ​ജോ​ലി​ ​ശു​പാ​ർ​ശ​യും​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​അ​നാ​വ​ശ്യ​ ​വി​വാ​ദ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്ക​ണം.​ ​ആ​ക്ഷേ​പ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​ശ​ശി​ ​ത​രു​ർ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​കു​റി​ച്ചു.
കേ​സി​ൽ​ ​കൃ​ത്യ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണം.​ ​കു​റ്റ​ക്കാ​രെ​ന്ന് ​ക​ണ്ടെ​ത്തു​ന്ന​വ​രെ​ ​മാ​തൃ​കാ​പ​ര​മാ​യി​ ​ശി​ക്ഷി​ക്ക​ണം.​ ​ത​ന്റെ​ ​ശു​പാ​ർ​ശ​യി​ൽ​ ​ആ​രും​ ​കോ​ൺ​സ​ലേ​റ്റി​ൽ​ ​ജോ​ലി​ക്ക് ​ക​യ​റി​യി​ട്ടി​ല്ല.
വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ​ ​വ​ഴി​വി​ട്ട​ ​നി​യ​മ​ന​ങ്ങ​ൾ​ ​ന​ട​ത്ത​യ​തെ​ന്നാ​ണ് ​രാ​ഷ്ട്രീ​യ​ ​എ​തി​രാ​ളി​ക​ൾ​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.​ 2016​ ​ഒ​ക്ടോ​ബ​റി​ലാ​ണ് ​യു.​എ.​ഇ​ ​കോ​ൺ​സ​ലേ​റ്റ് ​ഉ​ദ്ഘാ​ട​നം.​ ​അ​പ്പോ​ൾ​ ​കേ​ര​ള​ത്തി​ലും​ ​കേ​ന്ദ്ര​ത്തി​ലും​ ​പ്ര​തി​പ​ക്ഷ​ ​എം.​പി​യാ​യി​രു​ന്നു​ ​എ​ന്നും​ ​അ​ദ്ദേ​ഹം​ ​വി​ശ​ദീ​ക​രി​ച്ചു.