venjaramoodu

വെഞ്ഞാറമൂട്:കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന് പാങ്ങോട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും ആറ്റിങ്ങൽ കെയറിന്റെയും നേതൃത്വത്തിൽ പാങ്ങോട് കൃഷി ഭവനിലേക്ക് തെർമൽ സ്‌കാനർ വിതരണം ചെയ്തു.ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശ് പാങ്ങോട് കൃഷി ഭവൻ ഒാഫീസർക്ക്‌ തെർമൽ സ്‌കാനർ നൽകി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് സുധീർഷാ,സംസ്ഥാന സെക്രട്ടറി അരുൺ രാജൻ,വാമനപുരം ബ്ലേക്ക് പ്രസിഡന്റ് യൂസഫ് കല്ലറ, വാമനപുരം ബ്ലോക്ക് മെമ്പർ എം,എം.ഷാഫി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാമുദീൻ തുടങ്ങിയവർ പങ്കെടുത്തു.