പാലോട്: സ്വർണ കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ മണ്ഡലം പ്രസിഡന്റ് തെന്നൂർ ഷാജിയുടെ അദ്ധ്വക്ഷതയിൽ ജനറൽ സെക്രട്ടറി ഡി.രഘുനാഥൻനായർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെബർ ഒഴുകുപാറ അസീസ് ,പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പള്ളിവിള സലീം ,വ്യാപാരി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എസ് നാരായണൻകുട്ടി,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കൊച്ചു കരിയ്ക്കകം നൗഷാദ്, പഞ്ചായത്ത് അംഗം ഇടവം ഷാനവാസ്, സന്തോഷ്‌കുമാർ, ദിലീപ്കുമാർ ,ഷാജഹാൻ ഭുവനചന്ദ്രൻ നായർ, അനിൽകുമാർ വിൽസൻ ,ഇ .എം സൈനുദ്ദീൻ, ജലീൽ സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകി.