കാട്ടാക്കട:മൈലോട്ടുമൂഴി മുതിയാവിള,ആനാകോട്‌ മേഖലകളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല ആദരിച്ചു. ഉപഹാര സമർപ്പണം ജി.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം കെ.വാസുദേവൻ നായർ,ഡോ.പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി,താലൂക്ക് പ്രസിഡന്റ് കെ.ഗിരി,ലൈബ്രറി സെക്രട്ടറി എസ്.രതീഷ് കുമാർ,എസ്.പി.സുജിത്,ടി.എസ്.സതികുമാർ,വി.ജ്യോതിഷ്,കെ.ജയപ്രസാദ്,ബിന്ദുകുമാരി തുടങ്ങിയവർ സംസാരിച്ചു.