കാട്ടാക്കട:സ്വർണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധത്തിൽ പ്രതിക്ഷേധിച്ച് കാട്ടാക്കടയിൽ സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഫ്ലക്സിസിന് മുന്നിൽ യൂത്ത് കോൺഗ്രസ്‌ റീത്ത് പ്രതിഷേധിച്ചു. കാട്ടാക്കട മണ്ഡലം പ്രസിഡന്റ് എസ്.ടി.അനീഷ്,ഗൗതം,ഡാനിയേൽ,ശ്രീക്കുട്ടി സതീഷ്,അനന്ത സുബ്രഹ്മണ്യൻ,ഷാജിദാസ്,വിജയകുമാർ,വി.എസ്.അജിത്കുമാർ, ബിനു തുടങ്ങിയവർ നേതൃത്വം നൽകി..പൂവച്ചൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവച്ചൽ ജംഗ്ഷനിൽ നടന്ന മുഖ്യമന്ത്രിയുടെ കോലം കത്തിക്കൽ സമരംഡി.സി.സി വൈസ് പ്രസിഡന്റ് ജലീൽമുഹമ്മദ് ഉദ്ഘാടനം ചെയ്തു.