swapna

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന വെളിപ്പെടുത്തലുമായി അമേരിക്കയിലുള്ള മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് രംഗത്ത്.

ഉന്നതരുമായി സ്വപ്ന ബന്ധം സ്ഥാപിച്ചിരുന്നു. അങ്ങനെയാകാം കോൺസലേറ്റിൽ ജോലി കിട്ടിയത്. എന്നെ കള്ളക്കേസിൽ കുടുക്കുമെന്ന് പലപ്പോഴും സ്വപ്ന ഭീഷണിപ്പെടുത്തിയിരുന്നു. അതു ഭയന്നാണ് ഇന്ത്യയിലേക്ക് വരാത്തത്. എനിക്കും കുടുംബത്തിനും സ്വപ്നയുമായി ഒരു ബന്ധവുമില്ല. പിതാവിന് യു.എ.ഇ രാജകുടുംബവുമായി പരിചയമുണ്ടായിരുന്നെന്നും ബ്രൈറ്റ് പറഞ്ഞു.

സർട്ടിഫിക്കറ്റുകൾ വ്യാജം

സ്വപ്നയെ സാമ്പത്തിക തിരിമറികൾക്ക് പുറത്താക്കി എന്നായിരുന്നു യു.എ.ഇ കോൺസലേറ്റിന്റെ അനൗദ്യോഗിക വിശദീകരണം. എന്നാൽ, മികവാർന്ന തൊഴിൽ പരിചയം ഉണ്ടെന്ന് കോൺസലേറ്റ് നൽകിയതായുള്ള സർട്ടിഫിക്കറ്റ് വച്ചാണ് ഐ.ടി വകുപ്പിൽ ജോലി നേടിയത്. ഇതിനൊപ്പം നൽകിയ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും

വ്യാജമാണെന്നാണ് സഹോദരന്റെ വെളിപ്പെടുത്തലോടെ പുറത്താവുന്നത്. മഹാരാഷ്ട്രയിലെ ഡോ. അംബേദ്കർ ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.കോം ബിരുദം നേടിയതിന്റെ സർട്ടിഫിക്കറ്റാണ് നൽകിയത്. ഇന്നൊവേറ്റീവ് സ്ട്രാറ്റജിസ്റ്റായി ഒമ്പതുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടെന്ന് ബയോഡേറ്റയിലും പറയുന്നു.