നെയ്യാറ്റിൻകര: 2019ലെ പ്രവർത്തനമികവിന് സംസ്ഥാനത്തെ ഏറ്റവും മികച്ച വനിത സഹകരണസംഘമായി നെല്ലിമൂട് വനിത സഹകരണസംഘം രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. 2017 ലാണ് ഇതിന് മുമ്പ് പുരസ്കാരം ലഭിച്ചത്. മികച്ച പ്രവർത്തനത്തിന് നാഷണൽ കോ - ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ പുരസ്കാരവും ലഭിച്ചിരുന്നു. അന്തർദേശീയ സഹകരണദിനമായ ജൂലൈ 4നാണ് അവാർഡുകൾ പ്രഖ്യാപി ച്ചത്. നീതി മെഡിക്കൽസ്‌റ്റോർ, ഉരുക്കുവെളിച്ചെണ്ണ നിർമ്മാണം, ജൈവപച്ചക്കറി കൃഷി ഡിപ്പോകൾ, നീതി സഹകരണ സ്‌റ്റോറുകൾ, സ്റ്റുഡന്റ്സ് മാർക്കറ്റ് എന്നിവ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. 4000 ച.മീറ്റർ ടെറസിലും വസ്തുവിലും ജൈവപച്ചക്കറി കൃഷി ചെയ്യുന്നതിനൊപ്പം പച്ചക്കറി തൈകളുടെ ഉല്പാദനവും 5 ഏക്കർ തരിശ് ഭൂമി കൃഷിയും ചെയ്യുന്നുണ്ട്.