നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ഊരൻവിള വാർഡ് സമിതി യോഗം കുളത്തൂർ പഞ്ചായത്തു സമിതിജനറൽ സെക്രട്ടറി അഡ്വ.കുളത്തൂർ കെ.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് സമിതി ചെയർമാനായി മേരി സെൽവരാജൻ, വൈസ് ചെയർമാൻ എൽ. അനിത, ജനറൽ സെക്രട്ടറി വൈ.സൈമൺ,ജോയിന്റ് സെക്രട്ടറി ഗബ്രിയേൽ,ട്രഷറർ ജോസ് എന്നിവരെ തിരഞ്ഞെടുത്തു.അഡ്വ.ആർ.ടി.പ്രദീപ്,കൈരളി ജി.ശശിധരൻ,പത്മകുമാർ,സത്യനേശൻ,ആർ.ജയകുമാർ,കിളിയൂർ ആൽബിൻ തുടങ്ങിയവർ പങ്കെടുത്തു.