rape

ആലുവ: ഒൻപതാംക്ളാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 76കാരൻ അറസ്റ്റിൽ. ആലുവ കീഴ്മാട് ചിറ്റൂത്തറവീട്ടിൽ തോമസിനെയാണ് (76) ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എൻ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്.

ഒന്നരവർഷം മുമ്പായിരുന്നു സംഭവം. ഇതിനുശേഷം പ്രതി സ്വന്തം വീട്ടുകാരുമായി പിണങ്ങി ഇരിങ്ങാലക്കുട കല്ലേറ്റിൻകരയിലെ ഒരു വൃദ്ധസദനത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. ഡിവൈ.എസ്.പി ജി. വേണുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ അബ്ദുൾ അസീസ്, എം.ടി. റെജി, എസ്.സി.പി.ഒമാരായ സുരേഷ്, സജീവ്കുമാർ, ഷൈജാ ജോർജ് എന്നിവരുമുണ്ടായിരുന്നു.