vijay-devarkonda

ചിരഞ്ജീവി നായകനാകുന്ന ലൂസിഫറിന്റെ തെലുങ്ക് പതിപ്പിൽ യുവതാരം വിജയ് ദേവർകൊണ്ടയും. മലയാളത്തിൽ പൃഥ്വിരാജ് ചെയ്ത വേഷമാണ് തെലുങ്കിൽ വിജയ് ദേവർ കൊണ്ട അവതരിപ്പിക്കുന്നത്. നേരത്തെ രാംചരൺ തേജയ്ക്കായി നീക്കിവച്ചിരുന്ന വേഷമാണിത്.എന്നാൽ ചിരഞ്ജീവിയ്ക്കൊപ്പം കൊരട്ടില ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലഭിനയിക്കുന്നതിനാൽ രാം ചരൺ തേജ ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ നിന്ന് പിന്മാറുകയായിരുന്നു.സാഹോ എന്ന പ്രഭാസ് ചിത്രമൊരു ക്കിയ സുജിത്ത് റെഡ്ഡിയാണ് തെലുങ്ക് ലൂസിഫർ സംവിധാനം ചെയ്യുന്നത്. അടുത്ത വർഷം ചിത്രീകരണമാരംഭിക്കും.