വർക്കല : കിഫ്ബിയുടെ 1 കോടി 73 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് വർക്കല ജി.എൽ.പി.എസിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുമെന്ന് അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. ചടങ്ങിൽ നഗര സഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ എസ്. അനിജോ കൗൺസിലർമാരായ ഗീത ഹേമചന്ദ്രൻ, ഷിജി മോൾ, ഹെഡ് മാസ്റ്റർ എം. ബൈജു, അഡ്വ . കെ.ആർ. ബിജു എന്നിവർ സംസാരിക്കും. 3 നിലകളിലായി 15 ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നു എം.എൽ .എ പറഞ്ഞു.