കിളിമാനൂർ: പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസ് ജീവനക്കാർക്ക് കേരളാ സ്റ്റേറ്റ് സ്കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ (കെ.എസ്.എസ്.ബി.യു) കിളിമാനൂർ സബ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ നല്കി. സ്കൂളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ മൂന്ന് മാസത്തിലധികമായി സ്കൂൾ ബസ് ജീവനക്കാർ കടുത്ത പ്രതിസന്ധിയിലാണ്. വരുമാനം നിലച്ച് അവരുടെ കുടുംബങ്ങൾ പട്ടിണിയിലായതോടെയാണ് യൂണിയന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ നല്കിയത്. നഗരൂർ തേക്കിൻകാട് വി.എസ്.എൽ.പിഎസിൽ നടന്ന ഭക്ഷ്യകിറ്റ് വിതരണം ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് സനൽകുമാർ, ജില്ലാ സെക്രട്ടറി കുഞ്ചിറ അനിൽകുമാർ, ട്രഷറർ പോത്തൻകോട് അനിൽ, ഷിബാന, പി. സുഗതൻ, മനോജ് തുടങ്ങിയവർ പങ്കെടുത്തു.