മുടപുരം :സ്വയം തൊഴിൽ സംരംഭങ്ങൾ സമൂഹത്തിൽ കൂടുതൽ മുന്നേറ്റങ്ങൾ ഉണ്ടാക്കുമെന്ന് അടൂർ പ്രകാശ് എം.പി. കിഴുവിലം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ എസ്.സി വിഭാഗം ഗ്രൂപ്പ് തുടങ്ങിയ ഫ്‌ളവർ മിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ അദ്ധ്യക്ഷത വഹിച്ചു. കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ, ബാങ്ക് വൈസ് പ്രസിഡന്റ് ജെ.ശശി, ബിജുകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൈന ബീവി, മിനി തുടങ്ങിയവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ രേഖ സ്വാഗതവും വൈസ് പ്രസിഡന്റ് താരാതങ്കൻ നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അങ്കണത്തിലെ ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിലാണ് ഫ്ലാവർമിൽ.