വർക്കല:വർക്കലയിൽ സബ് ആർ.ടി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് മന്ത്രി എ.കെ. ശശീന്ദ്രൻ വീഡിയോ കോൺഫറൻസിംഗ്‌ വഴി നിർവഹിക്കും.അഡ്വ .വി.ജോയ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ ബി.സത്യൻ എം.എൽ.എ,നഗരസഭ ചെയർപേഴ്സൻ ബിന്ദു ഹരിദാസ്, ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, കെൽ ചെയർമാൻ അഡ്വ.ബി.രവികുമാർ.ജോയിന്റ് ആർ.ടി.ഒ എ.കെ.ദിലു, വാർഡ് കൗൺസിലർ ടി.ജയന്തി തുടങ്ങിയവർ സംബന്ധിക്കും.