ബാലരാമപുരം: പൂങ്കോട് ഡിവിഷനിൽ കനിവാർന്ന കരങ്ങളുടെ കൂട്ടായ്മയായ കരുണയുടെ ആഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ഭഗവതിനട അഭിലാഷ് ഭവനിൽ ബി.എസ്.എഫ്. ജവാൻ ബിജിത്ത് കുമാറിന്റെ ഭാര്യ അഞ്ജുമോൾ, വെടിവെച്ചാൻകോവിൽ അഖിൽ ഭവനിൽ സുമകുമാരി എന്നിവരെ കരുണയുടെ നേത്യത്വത്തിൽ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് എന്നിവർ ചേർന്ന് ഉപഹാരവും പൊന്നാടയും ചാർത്തി സ്നേഹാദരവ് നൽകി. ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ, കരുണ ചെയർമാൻ പൂങ്കോട് സുനിൽകുമാർ, സേവാദൾ ജില്ലാ സെക്രട്ടറി ഭഗവതിനട പ്രശാന്ത്, വെടിവെച്ചാൻകോവിൽ അശോകൻ,പൂങ്കോട് രാജീവ്, സോനു, സുനിൽ, സുനിൽകുമാർ, ബൂത്ത് പ്രസിഡന്റ് ബി.പ്രസന്ന, ധന്യാ.ഐ, ഷീബ, അബിത എന്നിവർ പങ്കെടുത്തു.