വെള്ളറട: കോഴഞ്ചേരി അരുവിക്കര പാലത്തിനു സമീപം സാമൂഹ്യവിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നതായി പരാതി. അവധി ദിവസങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധർ ഒത്തുകൂടി പരസ്യമദ്യപാനം ഉൾപ്പെടെ പതിവാണെന്നും നാട്ടുകാർ പറയുന്നു. പൊലീസിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ പ്രദേശം മയക്കുമരുന്ന് കച്ചവടക്കാരുടെ കേന്ദ്രമായി മാറുമെന്നും പരാതിയുണ്ട്.