തിരുവനന്തപുരം : ചരിത്രകാരൻ പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ മകളും കാഞ്ഞിരംപാറ നിർമിഹോംസ്, ദേവിനിവാസിൽ പി. വാസുപിള്ളയുടെ ഭാര്യയുമായ ബി. സാവിത്രിദേവി (83) നിര്യാതയായി. മക്കൾ: പ്രഭാ ശ്രീകുമാർ, രതി ശ്രീകാന്ത്, ലതാനാരായണൻ. സഞ്ചയനം: ഞായറാഴ്ച 8.30ന്.

മസ്കറ്റിൽ നിര്യാതനായി

പുളിമാത്ത്: പുണർതം വീട്ടിൽ വിജയകുമാർ (51) മസ്കറ്റിൽ ജൂബിജിൽ വച്ച് നിര്യാതനായി. ഭാര്യ: സജിതാകുമാരി. മക്കൾ: അജിത് എസ്. വിജയ്, ആദിത്യ എസ്. വിജയ്.

പങ്കജാക്ഷി

വട്ടപ്പാറ : മിതൃമ്മല വലിയകാട് തടത്തരികത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നാടാരുടെ ഭാര്യ പങ്കജാക്ഷി ആർ (69) നിര്യാതയായി. മക്കൾ: ബിനി, ബിന്ദു, പരേതനായ ബിനു. മരുമക്കൾ: നെൽസൺ, ഷാജി.

പ്രാർത്ഥന വെള്ളിയാഴ്ച.