കിളിമാനൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് കിളിമാനൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സെപ്തംബർ 30 വരെ നേരിട്ടുള്ള രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, പുതുക്കൽ എന്നിവ ഉണ്ടാകില്ല. ഈ സേവനം www.eemployment.kerala.gov.in ൽ ലഭിക്കും. പുതിയ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി ഒക്ടോബർ 1 മുതൽ ഡിസംബർ 31 നകം അസൽ സർട്ടിഫിക്കറ്റുമായി പരിശോധയ്ക്ക് ഹാജരാക്കിയാൽ മതിയാകും. ഡിസംബർ 25 ന് ശേഷം ജോലിയിൽ നിന്ന് വിടുതൽ ചെയ്ത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടവർക്കും, ജനുവരി മുതൽ സെപ്തംബർ വരെ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്കും 2019 മാർച്ചിലോ അതിന് ശേഷമോ രജിസ്ട്രേഷൻ പുതുക്കേണ്ടിയിരുന്ന പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും ഡിസംബർ 31 വരെ അവസരം ലഭിക്കുമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.