വാമനപുരം:വാമനപുരം ഗ്രമപഞ്ചായത്തിലെ എൻജിനീയറിംഗ് വിഭാഗത്തിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് ബി.ജെ.പി ഗ്രാമപഞ്ചായത്തംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഏകദിന ഉപവാസം നടത്തി.കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ഉണ്ണികൃഷ്ണൻ,മിനിമുംതാസ്,രാജീവ്.പി.നായർ,ആർ.മണികണ്ഠൻ,ബി.ജെ.പി അംഗങ്ങളായ ഒ.സതിരാജ്,ദീപു.വി,ജയകുമാർ.ബി എന്നിവരാണ് ഉപവാസം നടത്തിയത്.