ബാലരാമപുരം:എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ പൂങ്കോട് വാർഡിലെ വിദ്യാർത്ഥികൾക്ക് കാരുണ്യ ഫൗണ്ടേഷന്റെ അനുമോദനം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മുടവൂർപ്പാറ പ്ലാന്തോട്ടം മർഹബയിൽ ഹസൻപിള്ളയുടെയും സനൂജയുടെയും മകൻ അബ്ദുൾ ഫത്താഹിനെയും പൂങ്കോട് മരുതറവിളാകത്തു വീട്ടിൽ പരേതനായ സുരേഷ് കുമാറിന്റെയും പ്രഭ വി.എസിന്റെ മകൾ നിരഞ്ജനയേയും അനുമോദിച്ചു.ഭാരവാഹികളായ അനുപമ രവീന്ദ്രൻ,​സി.ആർ.സുനു,​അംബികാദേവി,​അജിത് മെട്രോ,​രാജീവ്.വി.എസ്,​ശോഭനകുമാർ,​പ്രജികുമാർ,​രാഗിണി,​ കുശലകുമാരി,​അശ്വതി,​എം.ഷീബാറാണി,​സുമി,​ചന്ദ്രിക,​വസന്തകുമാരി എന്നിവർ സംബന്ധിച്ചു.പ്രവാസിയും സാംസ്കാരിക നായകനുമായ ഗോപകുമാർ അബ്ദുൾ ഫത്താഹിനെയും കാരുണ്യ ഫൗണ്ടേഷൻ നിരഞ്ജനയേയും ഉപഹാരം നൽകി ആദരിച്ചു.