കല്ലമ്പലം: ഇന്ത്യൻ തപാൽ വകുപ്പിന്റെ ചലിക്കുന്ന എ.ടി.എം പദ്ധതിക്ക് നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ വാർഡിൽ തുടക്കമായി. കൊവിഡ് സാഹചര്യത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആവശ്യമായ പണം ബാങ്ക് അക്കൗണ്ടിൽ നിന്ന് ആധാറിന്റെ സഹായത്തോടെ മറ്റ് ചാർജുകൾ ഒന്നും ഈടാക്കാതെ വീടുകളിൽ എത്തി നേരിട്ട് നൽകുന്ന പദ്ധതിയാണ് ചലിക്കുന്ന എ.ടി.എം പദ്ധതി. ഉദ്ഘാടനം ആറ്റിങ്ങൽ സബ് ഡിവിഷൻ ഇൻസ്പെക്ടർ സുബാഷ് വാർഡ് മെമ്പർ യമുനാ ബിജുവിന് ആധാർ വഴി പണം നൽകി നിർവഹിച്ചു. ആറ്റിങ്ങൽ പോസ്റ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഹരിഹരൻ, വെട്ടിയറ പോസ്റ്റ് ഓഫീസ് ജീവനക്കാരായ ബിജിന, അജയകുമാർ,വാർഡ് വികസന സമിതി അംഗം പൈവേലിക്കോണം ബിജു,എ.ഡി.എസ്.അംഗം ഗീത,തൊഴിലുറപ്പ് കൺവീനർമാരായ സുജാത,രാധാമണി,അജിത,പൊതുപ്രവർത്തകൻ അരുൺകുമാർ എന്നിവർ പങ്കെടുത്തു.