പാലോട്: നന്ദിയോട് പഞ്ചായത്തിലെ ടൗൺ വാർഡിൽ വിദേശത്തു നിന്നെത്തിയ യുവാവിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഹോം ക്വാറന്റൈനിലായിരുന്നതിനാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ല. പ്രദേശവാസികൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പാലോട് പൊലീസ് അറിയിച്ചു.