വിതുര:ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന വായനാവാരപക്ഷാചരണത്തിന്റെ സമാപനവും,ഐ.വി.ദാസ് അനുസ്മരണസമ്മേളനവും താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി അംഗം വി.പി.സജികുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ടി.വി.രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഡോ.കെ.ഷിബു,ചെറ്റച്ചൽ ഗവ ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ പി.സി.കൃഷ്ണൻ,വയോജനവേദി പ്രസിഡന്റ് എം.എം.സാലി,ആർ.ശോഭനകുമാരി,സുധീർ എന്നിവർ പങ്കെടുത്തു.