വിതുര:സ്വർണക്കടത്തു കേസിൽ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ആനപ്പെട്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത് സമിതി പ്രസിഡന്റ് പനയ്ക്കോട് സുനിൽ നേതൃത്വം നൽകി.