krmileyer

തിരുവനന്തപുരം: ഒ.ബി.സിക്കാരിലെ ക്രീമി ലെയർ കണക്കാക്കുന്നതിനുള്ള വരുമാന പരിധി പുതുക്കുന്നതിൻെറ മറവിൽ മാനദണ്ഡങ്ങൾ മാറ്റുന്നത് സാമൂഹിക പ്രത്യാഘാതമുണ്ടാക്കുമെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെൻറ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ പറഞ്ഞു.

വാർഷിക കുടുംബ വരുമാന പരിധി എട്ടിൽ ൽ നിന്ന് 12 ലക്ഷമായി ഉയർത്തുന്നതിന്റെ മറവിൽ കുടുംബാംഗങ്ങളുടെ ശമ്പളവും കാർഷികാദായവും വരുമാനമായി ഉൾപ്പെടുത്താനുളള നീക്കം അംഗീകരിക്കാനാവില്ല. . നിരവധി അവസരങ്ങളാണ് പിന്നാക്കക്കാർക്ക് ഇതിലൂടെ നഷ്ടമാകുന്നത്. സംവരണം സാമൂഹിക സമത്വത്തിനെന്ന ലക്ഷ്യത്തിൻെറ കടയ്ക്കൽ കത്തിവയ്ക്കുന്നതാണിതെന്നും പ്രസ്താവനയിൽ പറഞ്ഞു..