ഉഴമലയ്ക്കൽ:ജില്ലാ പഞ്ചായത്ത് ഇരുപത്തിരണ്ട് ലക്ഷം രൂപ വിനിയോഗിച്ച് ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ അയ്യപ്പൻകുഴി ലക്ഷം വീട് എസ്.സി. കോളനിയിൽ നിർമ്മിച്ച സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.റഹിം. വൈസ് പ്രസിഡന്റ് ബി.ബി.സുജാത,വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ എസ്.സുനിൽകുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജയകുമാർ, എസ്.മനോഹരൻ,ഇ.ജയരാജ്, ബീനാ കൃഷ്ണകുമാർ,എൻ.ബാബു,മഞ്ചു,ബിജിത,ഒസൻകുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.