കോവളം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോട്ടുകാൽ, ചപ്പാത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പുന്നക്കുളം മുതൽ ചപ്പാത്ത് വരെ നടത്തിയ പ്രകടനത്തിന്റെ സമാപനത്തിൽ കോൺഗ്രസ് കോട്ടുകാൽ മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ,ചപ്പാത്ത് മണ്ഡലം പ്രസിഡന്റ് ഹൈസെന്റ് ലൂയിസ്,ഡി.സി.സി മെമ്പർ കോട്ടുകാൽ എ.ജയരാജൻ,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കുഴിവിള സുരേന്ദ്രൻ,വളവുനട സുധാകരൻ,എം.എസ്.ഗിരീശൻ,കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കോട്ടുകാൽ ഗോപി,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വനോദ് കോട്ടുകാൽ,പുന്നക്കുളം ബിനു, കെ.എസ്.രാജൻ,നന്നംകുഴി ബിനു തുടങ്ങിയവർ പ്രസംഗിച്ചു.