1
പോമിക്കോസ് ഓഫീസ് ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ സമീപം

പൂവാർ: അരുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൂവാർ പഞ്ചായത്ത് സ്കിൽ ഡെവലപ്മെന്റ് മൾട്ടിപർപ്പസ് ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് എം.വിൻസെന്റ് എം.എൽ .എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അരുൺ പ്രകാശ് അദ്ധ്യക്ഷനായി. ഏറ്റവും പുതിയ ഓട്ടോമാറ്റിക്ക് സാനിട്ടൈസറിന്റെ ഉദ്ഘാടനം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജയും തയ്യൽ യൂണിറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സുലോചനയും സ്റ്റേഷനറി യൂണിറ്റിന്റെ ഉദ്ഘാടനം താലൂക്ക് വ്യവസായ ഓഫീസർ സുരേഷ് കുമാറും കൺസ്ട്രക്ഷൻ യൂണിറ്റ് ഉദ്ഘാടനം അരുമാനൂർ കാനറാ ബാങ്ക് സീനിയർ മാനേജർ ശ്രീനാഥും നിർവഹിച്ചു. കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി വി.എസ്.ഷിനു, പഞ്ചായത്ത് മെമ്പർ വി.എസ്.വിനീത് കുമാർ, രാജു, ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു.