വക്കം: കരിയാചിറ ഏലായിൽ തരിശ് നെൽക്കൃഷിക്ക് തുടക്കമായി. 35 വർഷത്തോളം തരിശായി കിടന്ന 50 ഏക്കറിൽ ആരംഭിച്ച നെൽക്കൃഷിയുടെ നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ഷൈലജ ബീഗം നിർവഹിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷി ഇറക്കിയത്. പാടശേഖര സമിതിയുടെയും കർഷകസംഘത്തിന്റെയും നേതൃത്വത്തിൽ നിലം പാട്ടത്തിനെടുത്താണ് കൃഷിക്ക് തുടക്കമിട്ടത്. പാടശേഖരസമിതി പ്രസിഡന്റ്, ഷാജു.ടി, കർഷകസംഘം സെക്രട്ടറി അനിരുദ്ധൻ, അനുചിത്ര, വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി, വാർഡ് മെമ്പർ സുവർണ, കർഷക സംഘം ഏരിയാ കമ്മിറ്റി അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.