നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് ആശങ്കയിൽ ജനങ്ങൾ. ദിവസേന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 578 പേർ ചികിത്സയിലുണ്ട്.15 പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 913 ആയി. ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സ നേടിയ 420 പേർ രോഗമുക്തി നേടി. നാഗർകോവിൽ എസ്.പി ഓഫീസിലെ കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന 29 വയസുകാരനായ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എസ്.പി ഓഫീസിലെ കൺട്രോൾ റൂം താത്കാലികമായി അടച്ചു.