india-skills-kerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി യു.എൽ.സി.സി.എസിന്റെ കീഴിലുള്ള യു.എൽ എഡ്യൂക്കേഷൻ വിദ്യാഭ്യാസ നൈപുണ്യ വികസന പങ്കാളിത്ത പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാനത്തെ എൻജിനിയറിംഗ്, പോളിടെക്‌നിക്, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ഐ.ടി.ഐകൾ എന്നിവയിൽ പഠിക്കുന്നവർക്ക് ഇൗ സേവനം പ്രയോജനപ്പെടുത്താം. യു.എൽ എഡ്യൂക്കേഷന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ സാങ്കേതിക ആശയവിനിമയ നൈപുണ്യശേഷി എന്നിവ വികസിപ്പിച്ചെടുക്കാം. ഇതിലൂടെ മികച്ച പ്ളേസ്‌മെന്റിനുള്ള അവസരവും ലഭിക്കും. ഫെസിലിറ്റി മാനേജ്മെന്റ്, റീടേൽ മാനേജ്മെന്റ്, ജി.ഐ.എസ്, ഡാറ്റ അനലറ്റിക്സ്, ഇൻഫോമാറ്റിക്സ്, ഹെൽത്ത് അനലറ്റിക്സ് തുടങ്ങി നിരവധി കോഴ്സുകളുണ്ട്. തൊഴിലില്ലായ്മ പരിഹരിക്കാൻ ടെക്നീഷ്യൻ, സൂപ്പർ വൈസറി, മാനേജീരിയൽ, മേഖലകളിൽ മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.എൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ടി.പി. സേതുമാധവൻ പറഞ്ഞു. കോളേജുകൾക്ക് ഒാൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങൾക്കും uleducation.ac.in എന്ന സൈറ്റ് സന്ദർശിക്കുക. info@uleducation.ac.in എന്ന മെയിലിലോ, 9048623456 എന്ന നമ്പരിലോ ബന്ധപ്പെടാം. ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം.