നാഗർകോവിൽ: തമിഴ്‌നാട്ടിൽ ഫ്രണ്ട്സ് ഓഫ് പൊലീസിനെ നിരോധിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. തൂത്തുക്കുടി ലോക്കപ്പിൽ മരിച്ച അച്ഛന്റെയും മകന്റെയും കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ടും പൊലീസ് സ്റ്റേഷനുകളിൽ ഇവരെ അനധികൃതമായി പൊലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുമാണ് സർക്കാരിന്റെ നടപടി.